2011, മേയ് 15, ഞായറാഴ്‌ച

കഴിഞ്ഞ രണ്ടാഴ്ച്ചകളിലെ 4  സിനിമകള്‍

1 . മേല്‍വിലാസം
2 .സീനിയേര്‍സ്
3 .ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്   
4 .മാനിക്ക്യക്കല്ല്

1 .ജീവിതം കുറവ്,സന്ദര്‍ഭങ്ങള്‍ കുറവ്, ശുഷ്ക്കമായ   കഥ ,പരമാവധി  5   ഷോട്ടുകള്‍ കാഴ്ചക്ക് രസമുള്ളത്... ,സുരേഷ് ഗോപി മാത്രം എന്തൊക്കെയോ ചെയ്തു... ടെക്നിക്കല്‍ terms എന്ന ദുരന്തം വീണ്ടും .... ഇങ്ങനോക്കെയാണോ പട്ടാള കോടതി എന്ന ഒരു 'അയ്യേ' എന്ന ചിന്ത വരാതിരുന്നില്ല..ഇടക്ക് ന്യൂസ്‌ എത്തിക്കാന്‍ ആള്‍ക്കാര്‍ ,കൃഷ്ണ കുമാര്‍ അഭിനയിച്ച ആ കഥാപാത്രത്തിന്റെ രൂപകല്പനയും അയാളുടെ ഇടപെടലുകളും പോരാത്തതിന് അഭിനയിച്ച ആളും പരാജയം.ഒരു 'കാണി' പറഞ്ഞത് ഓ എല്ലന്കൂടെ 25000  രൂപയായിക്കാനും എന്നാണ്. മൊത്തത്തില്‍ നൂറില്‍ ഒരു നാല്‍പ്പതു മാര്‍ക്ക് കൊടുക്കാം.
2 .സീനിയേര്‍സ് :പൊതുവേ ജനത്ത്തിനാവശ്യമുള്ള  ഏതാണ്ടെല്ലാ ചേരുവകളും ചേര്‍ക്കാന്‍ ശ്രമിച്ചു   എന്ന് വേണമെങ്കില്‍ പറയാം.  റബ്ബര്‍ ബാന്‍ഡ് വച്ച് പണ്ട് സ്കൂള്‍ കുട്ടികള്‍ മുന്‍പില്‍ വന്നു കാണിക്കുന്നത് പോലുള്ള കഥ.. നോക്കിയിരുന്നാല്‍ കുരുക്കഴിക്കാന്‍ നമ്മള്‍ക്കാകും... പക്ഷെ മറക്കണ്ട നമ്മള്‍ ഒരു സിനിമ കാണാനാണ് പോകുന്നത്. പിന്നെ ഗോപി സുന്ദറിനെ ഇങ്ങനെ കയ്യയച്ചു വിടരുതാരും എന്ന് കൂടെ പറയുന്നു.കണ്‍ട്രോള്‍ ചെയ്തു ഉപയോഗിച്ചാല്‍ എന്ത്കൊണ്ടും നല്ലതാനയാളുടെ   സേവനം .. കുറച്ചു കൂടെ സീരിയസ് ആയി പറഞ്ഞാല്‍ കുഞ്ചാക്കോ ബോബന്‍ കഥാപാത്രത്തിന് ചേരുന്നില്ല.. വയസ്സ്,പ്രകടനം,രൂപം എല്ലാത്തിലും.. വൈശാഖ്  രക്ഷപെടാന്‍ സാധ്യതയുണ്ട്. സര്‍പ്രൈസ് എലെമെന്റുകള്‍ വച്ച സ്ക്രിപ്റ്റ് എഴുതുന്ന പാര്ട്ടികലായത് കൊണ്ട് എപ്പോള്‍ വേണമെങ്കിലും പണി കിട്ടാം. സീന്‍  ഓര്‍ഡര്‍ മാറ്റിയിരുന്നെങ്കിലും  ബേസിക് സ്ക്രിപ്റ്റിന്റെ ഖ്ഖടനയില്‍  ആയിരുന്നെങ്കിലും മൈലേജ് കൂടിയേനെ. ശോറ്സുകള്‍ അത്യാവശ്യം നന്നായിട്ടുണ്ട്  . അതിന്‍റെ  ഉത്തരവാദി ഷാജിയായാലും വൈശാഖായാലും കൊള്ളാം .വൈശാഖ് രാജന്‍ ഒരു നല്ല പ്രോടുചേര്‍ ആണെന്ന് വീണ്ടും തെളിയിച്ചു ... അനന്യെടെ ഡാന്‍സ് കഷ്ടം തോന്നി, അല്ഫോന്സും നനായി അവസരം വിനിയോഗിച്ചു.. നൂറില്‍ എന്റെ മാര്‍ക്ക് അറുപത്.
3 .ഭക്ത.... : നല്ല സുന്ദരമായ പടം. ആരോടും ചോദിക്കണ്ട കൊടുക്കുന്ന കാശ് മുതലാണ്‌ .. സംവിധാനത്തിലും ഇര്‍ഷാദ് അഭിനയിച്ച കഥാപാത്രാവിഷ്ക്കാരത്തിലും പാളിയിട്ടുന്ടെങ്കിലും  മനോഹരമായൊരു സ്ക്രിപ്റ്റും തുടര്‍ സന്ദര്‍ഭങ്ങളും വളരെ സുന്ദരം. ഇര്‍ഷാദ്-നു  പകരം ബിജു മേനോനും,പ്രിയനന്ദനന്റെ ശോറ്സിനു പകരം സിബി മലയില്‍ ഷോട്സ്-ഉം കൂടെ വന്നിരുന്നെങ്കില്‍ കലക്കിയേനെ. ആകെ ച്ചുരിങ്ങിപ്പോയത് ക്ലൈമാക്സിന്റെ നീളവും പിരിമുറുക്കവും ആയിരുന്നു.. രണ്ടും കുറഞ്ഞു പോയി .. കാവ്യ മാധവന്‍ ഒരു സംഭവമാണെന്ന് അവര്‍ക്ക് തെളിയിക്കാന്‍ പറ്റി,ഒട്ടേറെ സന്ദര്‍ഭങ്ങളില്‍. അവിടിവിടൊക്കെ  ബാലഹീനതകലുണ്ടെങ്കിലും ഒരു ആഗോള സ്ക്രിപ്റ്റിന്റെ എല്ലാ ഗുണങ്ങളും അതിനുണ്ടെന്നു പറഞ്ഞെ മതിയാകൂ.. നൂറില്‍ എന്പതിന് മേലെ കൊടുക്കാം മാര്‍ക്ക്
4 .മാനിക്ക്യക്കല്ല് ... ആദ്യമേ തന്നെ പറയാം ഓ പോര... ഫാന്‍സ്‌ അസോസിയേഷന്‍ എന്ന് എഴുതി കാണിച്ചപ്പോഴേ കൂവല്‍ കേട്ടു.ഒരു projectile motion  പോലെ മൂക്കുകുത്തി വീഴുന്ന രീതിയിലുള്ള അവതരണം... കുറെ ശലങ്ങളില്‍ ബ്ലീചായിപ്പോയി visuals . ആര്‍ക്കും ഒന്നും അഭിമാനിക്കാനില്ല... ഒരു പാവം ഫോണ് ബൂത്ത് കാരനുമായാണ് കാണാന്‍ പോയത്.. അയാള്‍ ചോദിച്ചു പിന്നെല്ല പടവും ഇയാള്ടിഷ്ട്ടതിനു എടുക്കാന്‍ പറ്റുമോ എന്ന്... പന്ന സിനിമകള്‍ കണ്ടു മടുത്ത മലയാളിക്ക് ആശ്വസിക്കാം ഈന്നു മാത്രമേ പറയാനാകു .ഒരു പാട്ട് രംഗത്തില്‍ പ്രിത്വി രാജ് തന്റെ സ്ഥിരം ഒരു ഐറ്റം കാണിക്കുന്നുണ്ട്,,...ചിരിച്ചു പോയി ഞാന്‍ മോഹനന്റെ അവസ്ഥയോര്‍ത്ത്. നല്ല ഫ്രെയിംസ്..ചില ബ്ലീച്ചുകലോഴിവാക്കിയാല്‍ നല്ല കളര്‍ കറക്ഷന്‍..അങ്ങനൊക്കെ പറഞ്ജോപ്പിക്കാം.40 /100  മാര്‍ക്ക് .